അട്ടപ്പാടി വനത്തിൽ കാണാതായ വനംവകുപ്പ് വാച്ചറെ കണ്ടെത്തി
04:24 PM Nov 29, 2024 IST
|
Online Desk
Advertisement
പാലക്കാട്: അട്ടപ്പാടിയിൽ നിന്നും കാണാതായ വനംവകുപ്പ് വാച്ചറെ കണ്ടെത്തി. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ മുരുകനെയാണ് തച്ചമല വാരത്ത് നിന്ന് കണ്ടെത്തിയത്. കാലിനു പരിക്കേറ്റതിനെ തുടർന്നു നടക്കാൻ കഴിയാത്തതിനാലാണ് വനമേഖലയിൽ കഴിച്ച്കൂട്ടിയതെന്ന് മുരുകൻ പറഞ്ഞു. പ്ലാമരം തച്ചമല വാരത്ത് മുരുകനടങ്ങുന്ന സംഘം പരിശോധനയ്ക്ക് പോയിരുന്നു. മുരുകന് മുൻപ് സ്ട്രോക്ക് വന്നതിനാൽ താഴെ ക്യാമ്പ് ഷെഡിലേക്ക് പോവാനായി സഹപ്രവർത്തകർ നിർദേശിച്ചു. ഇതോടെ മുരുകൻ തിരികെ ഇറങ്ങുകയും ചെയ്‌തു. എന്നാൽ പിന്നീട് ഇയാളെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചില്ല. ഇതോടെയാണ് വനംവകുപ്പും പോലീസും അന്വേഷണം ആരംഭിച്ചത്.
Advertisement
Next Article