Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിദേശ തൊഴിൽ തട്ടിപ്പ് : രണ്ടു മാസത്തിനകം നടപടി വേണമെന്ന്ഹൈക്കോടതി!

10:38 AM Jun 25, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : വിദേശ തൊഴിൽ തട്ടിപ്പ് കേസുകളിൽ ശക്തമായ നടപടി വേണമെന്ന പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനത്തിൽ സംസ്ഥാന സർക്കാർ രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് കേരളം ഹൈക്കോടതി ഉത്തരവിട്ടു. വിദേശ പഠനത്തിനായി വിദ്യാർത്ഥികളെ അയക്കുന്നതിന്റെയും വിദേശ കുടിയേറ്റങ്ങളുടെയും മറവിൽ വ്യാപകമായ തട്ടിപ്പുകൾ അരങ്ങേറുകയാണ്. ഈ പശ്ചാത്തലത്തിൽ പ്രവാസി ലീഗൽ സെൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നത്. നിവേദനത്തിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ജസ്റ്റിസ് ടി ആർ രവിയുടെ ഉത്തരവ്. ഹൈക്കോടതിയുടെ ഉത്തരവാവ് പ്രവാസി സമൂഹത്തിനു ആശ്വാസകരമാണെന്നു പ്രവാസി ലീഗൽ സെൽ കുവൈറ്റ് ഭാരവാഹികളായ ബിജു സ്റ്റീഫൻ, ഷൈജിത്, ചാൾസ് ജോർജ് എന്നിവർ അറിയിച്ചു.

Advertisement

Advertisement
Next Article