ജമ്മു-കശ്മീരിലെ ബിജെപി മുൻ എംഎൽഎ കോൺഗ്രസിൽ
05:46 PM Mar 27, 2024 IST | Online Desk
Advertisement
ശ്രീനഗർ: ജമ്മു-കശ്മീരിലെ കത്വ ജില്ലയിലെ ഹിരാനഗറിൽ നിന്നുള്ള ബിജെപി മുൻ എംഎൽഎ ദുർഗാ ദാസ് കോൺഗ്രസിൽ ചേർന്നു. ജമ്മു കശ്മീരിൻ്റെ ചുമതലയുള്ള എഐസിസി ഇൻ ചാർജ് ഭരത് സിംഗ് സോളങ്കി, പിസിസി പ്രസിഡൻ്റ് വികാർ റസൂൽ വാനി എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചൊവ്വാഴ്ച കോൺഗ്രസിൽ ചേർന്നത്.
Advertisement
ഒരാഴ്ച മുമ്പ് ജമ്മു-കശ്മീർ മുൻ മന്ത്രിയും ഉധംപൂർ ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള മുൻ എംപിയുമായ ചൗധരി ലാൽ സിംഗും കോൺഗ്രസിൽ ചേർന്നിരുന്നു. ദോഗ്ര സ്വാഭിമാൻ സംഗതൻ്റെ സ്ഥാപകൻ കൂടിയാണ് ചൗധരി ലാൽ സിംഗ്. ഡൽഹിയിൽ എഐസിസി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്