മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ അപകടത്തിൽ കൊല്ലപ്പെട്ടു
06:54 PM Feb 07, 2024 IST
|
Veekshanam
Advertisement
സാൻ്റിയാഗോ: ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര കൊല്ലപ്പെട്ടു. പിനേര അടക്കം നാലുപേരാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ചിലിയിലെ പ്രധാനപ്പെട്ട അവധിക്കാല കേന്ദ്രമായ ലാഗോ റാങ്കോയ്ക്ക് സമീപമാണ് ഹെലികോപ്റ്റർ തകർന്നു വീണത്. രക്ഷാപ്രവര്‍ത്തകര്‍ പിനേരയുടെ മൃതദേഹം കണ്ടെടുത്തതായും സര്‍ക്കാര്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുമെന്നും ചിലി ആഭ്യന്തര മന്ത്രി കരോലിന തോഹ വ്യക്തമാക്കി.
Advertisement
Next Article