കർണാടക മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ബിജെപി നേതാവ് സദാനന്ദഗൗഡ കോൺഗ്രസിലേക്ക്
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിലെ മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഹരിയാനയിലും രാജസ്ഥാനിലും ആയി 5 സിറ്റിംഗ് എംപിമാർ പാർട്ടി വിട്ടു കോൺഗ്രസിലേക്ക് എത്തിയതിന് പിന്നാലെയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ഡി.വി സദാനന്ദഗൗഡ ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് എത്തുന്നത്. ബംഗളൂരു നോർത്തിൽ നിന്നുള്ള എംപി കൂടിയായ സദാനന്ദഗൗഡ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറുമായി പാർട്ടി പ്രവേശനം സംബന്ധിച്ച ചർച്ചകൾ നടത്തി.
കർണാടകയിലെ പ്രമുഖ വൊക്കലിംഗ നേതാവായ ഗൗഡ പാർട്ടി വിടുന്നത് കർണാടക ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ഒന്നാം മോദി സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്നു സദാനന്ദഗൗഡ.
കോൺഗ്രസ് നേതാക്കൾ പാർട്ടി മാറുമ്പോൾ വലിയ വാർത്തയാക്കാറുള്ള സിപിഎമ്മും മാധ്യമങ്ങളും ബിജെപി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് അറിഞ്ഞില്ലെന്ന മട്ടിലാണ്. കോൺഗ്രസിനെ എക്കാലവും നിശിതമായി വിമർശിക്കുന്ന സിപിഎം ബിജെപിയോട് സ്വീകരിക്കുന്ന മൃദുസമീപനം ഇവർ തമ്മിലുള്ള അന്തർധാര വെളിവാക്കുന്നതാണ്.