മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കെ. കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
മലപ്പുറം: മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. 2004-ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായ അദ്ദേഹം പാർട്ടി മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.
1953-ൽ മലപ്പുറത്താണ് കുട്ടി അഹമ്മദ് കുട്ടിയുടെ ജനനം. ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. താനൂരിലെ മണ്ഡലം പ്രസിഡൻ്റായാണ് നേതൃതലത്തിലേക്ക് ഉയർന്നത്. മുസ്ലിം ലീ ഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ നേതൃത്വത്തിലാണ് കൂടുതലായും ഉണ്ടായിരുന്നത്.
1992-ലെ ഉപതിരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996-ലും 2001-ലും തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി നിയമസഭയിലേക്കെത്തിയത്. മുസ്ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡൻ്റ്, എസ്ടിയു മലപ്പുറം ജില്ലാ പ്രസിഡന്റ്റ്, തിരൂർ എംഎസ്എം പോളിടെക്നിക് ഗവേർണിംഗ് ബോഡി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.