മഹാരാഷ്ട്രയിൽ മുൻമന്ത്രി ബാബ സിദ്ധിഖി വെടിയേറ്റ് കൊല്ലപ്പെട്ടു
09:33 AM Oct 13, 2024 IST | Online Desk
Advertisement
മൂംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ധിഖിയെ വെടിവച്ചുകൊന്നു. ശനിയാഴ്ച രാത്രി മുംബൈ ബാന്ദ്രയിൽവച്ച് കാറിൽ കയറുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിയേറ്റ ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി തവണ വെടിയേറ്റതാണ് മരണ കാരണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Advertisement
എൻസിപി അജിത് പവാർ വിഭാഗം നേതാവാണ് അദ്ദേഹം. കോൺഗ്രസ് പ്രവർത്തകനായി ആരംഭിച്ച അദ്ദേഹം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ആയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം കോൺഗ്രസ് വിട്ട് എൻസിപി അജിത് പവാർ പക്ഷത്തേക്ക് ചേക്കേറിയത്.