മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു
08:37 PM Jul 17, 2024 IST
|
Online Desk
Advertisement
കൊളംബോ: ശ്രീലങ്കൻ മുൻ അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ വെടിയേറ്റ് മരിച്ചു. ഗോൾ ജില്ലയിലെ അംബാലങ്ങോടയിലെ വസതിയിൽ ഭാര്യയും രണ്ട് കുട്ടികളും നോക്കിനിൽക്കുമ്പോഴായിരുന്നു അജ്ഞാതന്റെ ആക്രമണം ഉണ്ടായത്. 2000ൽ ശ്രീലങ്കൻ അണ്ടർ 19 ടീമിൽ അരങ്ങേറിയ അദ്ദേഹം രണ്ടു വർഷത്തോളം ടെസ്റ്റ്, ഏകദിന മത്സരങ്ങൾ കളിച്ചു.10 മത്സരങ്ങളിൽ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ശ്രീലങ്കൻ താരങ്ങളായ ഫർവീസ് മഹ്റൂഫ്, എയ്ഞ്ചലോ മാത്യൂസ്, ഉപുൽ തരംഗ തുടങ്ങിയവർ അണ്ടർ 19 ടീമിൽ നിരോഷനയ്ക്കു കീഴിൽ കളിച്ചവരാണ്.
ശ്രീലങ്കയിലെ മികച്ച പേസ് ബൗളിംഗ് ഓൾറൗണ്ർമാരിൽ ഒരാളായായിരുന്ന നിരോഷണ 20-ാം വയസിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
Advertisement
Next Article