Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തെലങ്കാന മുൻമുഖ്യമന്ത്രിയുടെ മകൾ കെ കവിത അറസ്റ്റിൽ

08:10 PM Mar 15, 2024 IST | Online Desk
Advertisement

ഹൈദരാബാദ്: ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിത അറസ്റ്റിൽ. ഇഡി അറസ്റ്റ് ചെയ്ത കവിതയെ ചോദ്യം ചെയ്യലിനായി ഡൽഹിയിലേയ്ക്ക് കൊണ്ടുപോകും. ഹൈദരാബാദിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇഡി നല്‍കിയ പല സമന്‍സുകളും കെ കവിത അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. പിന്നാലെയാണ് നടപടി. ഈ വര്‍ഷം മാത്രം രണ്ട് സമന്‍സുകള്‍ കവിത അവഗണിച്ചതായി ഇഡി പറയുന്നു. തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗംകൂടിയാണ് കെ കവിത.

Advertisement

Tags :
featuredPolitics
Advertisement
Next Article