മുൻ ലോക ചെസ് ചാമ്പ്യൻ കാസ്പറോവ് റഷ്യയുടെ ഭീകരവാദിപ്പട്ടികയിൽ
02:28 PM Mar 07, 2024 IST | Online Desk
Advertisement
മുൻ ലോക ചെസ് ചാമ്പ്യൻ ഗാരി കാസ്പറോവിനെ റഷ്യൻ സർക്കാരിന്റെ സാമ്പത്തിക കുറ്റകൃത്യ നിരീക്ഷണവിഭാഗമായ റൊസ്‌ഫിൻമോനിറ്ററിങ് ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. 60 കാരനായ ഗാരി കാസ്പറോവിനെ ബുധനാഴ്ചയാണ് ഭീകരവാദിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
Advertisement
ഇതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കടുത്ത വിമർശകനാണ് കാസ്പറോവ്. യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിനെതിരെ ഒട്ടേറെത്തവണ ശബ്ദമുയർത്തിയിട്ടുണ്ട്. പുടിൻ സർക്കാർ വിമർശകരെ നിശ്ശബ്ദമാക്കാൻ ഉപയോഗിക്കുന്ന നടപടിയാണിതെന്ന് പലരും ആരോപിക്കുന്നു.