ഹരിയാനയിലെ ഹിസാറില്‍ ഇഷ്ടിക ചൂളയിലെ മതില്‍ തകർന്നുവീണ് നാല് കുട്ടികള്‍ മരിച്ചു
ചണ്ഡീഗർ: ഹരിയാനയിലെ ഹിസാറില്‍ ഇഷ്ടിക ചൂളയിലെ മതില്‍ തകർന്നുവീണ് നാല് കുട്ടികള്‍ മരിച്ചു. ഒരു കുട്ടിയ്ക്ക് ഗുരുതര പരിക്കേറ്റു.ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ക്ക് മുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. ചെങ്കല്‍ ചൂള തൊഴിലാളികളുടെ മക്കളാണ് മരിച്ച നാല് കുട്ടികളും.
നിഷ (മൂന്ന് മാസം പ്രായം), സൂരജ് (9 വയസ്), നന്ദിനി (5 വയസ്), വിവേക് (9 വയസ്) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശികളായ കുട്ടികളുടെ മാതാപിതാക്കള്‍ ഇഷ്ടിക നിർമാണ കേന്ദ്രത്തില്‍ ജോലി ചെയ്യാനായാണ് ഹിസാറില്‍ എത്തിയത്. രാത്രി നിർമാണ ജോലികള്‍ നടന്നു കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. . തൊഴിലാളികളും അവരുടെ കുട്ടികളും ചൂളയുടെ പുകക്കുഴലിന് അടുത്തുള്ള മതിലിന് താഴെ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടയാണ് അപകടമുണ്ടായത്. മരിച്ച കുട്ടികളെല്ലാവരും ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയില്‍ നിന്നുള്ളവരാണ്. ഇവരുടെ പോസ്റ്റ്‌മോർട്ടം ഹിസാർ ആശുപത്രിയില്‍ നടത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.