ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കെഎസ്ഇബി
10:44 AM Apr 29, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: കെഎസ്ഇബിയിൽ വിവിധ തസ്തികകളിൽ ജോലി നൽകാമെന്ന് വാഗ്‌ദാനം ചെയ്യുന്ന വ്യാജ സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി. രജിസ്ട്രേഷൻ ഫീസിനത്തിൽ വലിയ തുക വാങ്ങി മുങ്ങുന്നതാണ് ഇവരുടെ തട്ടിപ്പു രീതി.
Advertisement
നിരവധിയാളുകൾ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഇത്തരം തട്ടിപ്പു സംഘങ്ങളിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെൻ്റ് എക്ചേഞ്ച് വഴിയും. അതുകൊണ്ടു തന്നെ ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ജാഗരൂകത പുലർത്തണമെന്നും അധികൃതർ പറയുന്നു.
Next Article