For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഹരിയാനയിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്

06:15 PM Sep 18, 2024 IST | Online Desk
ഹരിയാനയിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്
Advertisement

ചണ്ഡീഗഡ് : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്. സ്ത്രീകൾ, വയോധികർ,യുവജനങ്ങൾ എന്നിവരെ പരിഗണിച്ചുളള ജനക്ഷേമ പദ്ധതികളാണ് കോൺഗ്രസ് ഹരിയാനയിലെ ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത്. പ്രതിമാസം സ്ത്രീകൾക്ക് 2000 രൂപ നൽകുമെന്നതാണ് പ്രധാന പ്രഖ്യാപനം. ഗ്യാസ് സിലിണ്ടറിന് 500 രൂപ നൽകും. 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഒരുക്കും. യുവജനങ്ങൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കും. ഇതിനായി 2 ലക്ഷം ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തും. ലഹരി വിമുക്ത ഹരിയാന ഉറപ്പാക്കും. വാർദ്ധക്യ പെൻഷനായി 6000 നൽകും. വികലാംഗ പെൻഷനും വിധവാ പെൻഷനും 600 വീതം നൽകും. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും. പിന്നോക്ക വിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ ഉറപ്പാക്കും. ഇതിനായി ജാതി സെൻസസ് നടത്തും. ക്രീമിലെയർ പരിധി 10 ലക്ഷം രൂപയായി ഉയർത്തും. കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കും. ഉടനടി വിള നഷ്ടപരിഹാരം. പാവപ്പെട്ടവർക്ക് വീട്. 3.5 ലക്ഷം രൂപ വിലയുള്ള 2 മുറികളുള്ള വീട് ഉറപ്പാക്കും. എന്നത് ഉൾപ്പെടെ 7 ഗ്യാരന്റികളാണ് കോൺഗ്രസ്‌ പ്രഖ്യാപിച്ചത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലിഗാജ്ജുന ഖാർഗെ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, ഹരിയാന പ്രതിപക്ഷ നേതാവ് ഭൂപീന്ദർ ഹൂഡ, അജയയ് മാക്കാൻ, അശോക് ഗഹ്ലോട്ട് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്ത സംസാരിച്ചു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.