Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അഭിപ്രായസ്വാതന്ത്ര്യം ഒരിക്കലും മര്യാദ ലംഘിക്കാനുള്ള ലൈസൻസല്ല: മദ്രാസ് ഹൈക്കോടതി

11:34 AM Dec 16, 2024 IST | Online Desk
Advertisement

ചെന്നൈ: അഭിപ്രായ സ്വാതന്ത്രം പൗരന്റെ അവകാശമാണെന്നും എന്നാൽ അത് മര്യാദ ലംഘിക്കാനുളള ലൈസൻസ് അല്ലെന്നും മദ്രാസ് ഹൈക്കോടതി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരേ മോശമായി സംസാരിച്ചതിനെതിരേ അണ്ണാ ഡി.എം.കെ. വനിതാവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി അമുദയുടെ മുൻകൂർജാമ്യാപേക്ഷ പരിഗണിക്കവെ ആയിരുന്നു കോടതിയുടെ നിരീക്ഷണം. അഭിപ്രായം സ്വാതന്ത്ര്യം ഭരണഘടന നൽകുന്ന അവകാശമാണ്. അതിന്റെപേരിൽ മര്യാദയുടെ അതിരുകൾ ലംഘിക്കരുത്. മുഖ്യമന്ത്രി സ്റ്റാലിനും കുടുംബാംഗങ്ങൾക്കും മന്ത്രിമാർക്കുമെതിരേ അമുദ ഉപയോഗിച്ച പദപ്രയോഗങ്ങൾ ഉത്തരവിൽപോലും ആവർത്തിക്കാൻ താത്‌പര്യപ്പെടുന്നില്ലെന്നും ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദ്ര പറഞ്ഞു.

Advertisement

Tags :
featurednational
Advertisement
Next Article