Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ടിഫാക് ഇൻഡിപ്പെൻഡൻസ് ഡേ കപ്പ് "ഫ്രൈഡേ മോർണിംഗ് എഫ് സി" യ്ക്ക്

10:31 AM Aug 22, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈത്ത് സിറ്റി:ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് ( ടിഫാക് ) ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി "ടിഫാക് ഇൻഡിപ്പെൻഡൻസ് ഡേ കപ്പ് - 2024" സെവൻ എ സൈഡ് മാസ്റ്റേഴ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഫഹാഹീൽ സൂക്ക് സബ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന മത്സരം ഗൾഫ് അഡ്വാവാൻസ്ട് ട്രെഡിങ് കമ്പനി ജനറൽ മാനേജർ കെ.എസ്.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ടിഫാക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത്, ട്രാക്ക് ചെയർമാൻ പി.ജി.ബിനു, ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്ക്സ് സീനിയർ മാനേജർ രാജേഷ് നായർ, സാമൂഹിക പ്രവർത്തകൻ രമേഷ് നായർ, ഏഷ്യ പസഫിക് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ വെളളി മെഡൽ നേടിയ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾ കീപ്പർ ജോസഫ് സ്റ്റാൻലി, ടിഫാക് വൈസ് പ്രസിഡന്റ് റോബർട്ട് ബെർണാർഡ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

16 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ജാസ്മാക്സ് ടീമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഫ്രൈഡേ മോർണിംഗ് എഫ് സി ടീം പരിചയപ്പെടുത്തി. ലൂസ്ഴസ് ഫൈനലിൽ ടോസിലൂടെ പെട്രോസ്റ്റാർ എം ബി എഫ് സി ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഫ്രൈഡേ മോർണിംഗ് എഫ് സി യുടെ അനസ് ടൂർണമെന്റിലെ ടോപ്പ് സ്കോററായും, ജാസ്മാക്സിന്റെ നവാസ് മികച്ച ഗോൾ കീപ്പറായും, ഫ്രൈഡേ മോർണിംഗ് എഫ് സി യുടെ മഹഷൂക്ക് മികച്ച ഡിഫെന്ററായും, ഫ്രൈഡേ മോർണിംഗ് എഫ് സി യുടെ ഷിഹീൻ മികച്ച കളിക്കാരനായും തെരഞ്ഞെടുത്തു.കേരള ചാലൻജേർസ് ടൂർണമെന്റിലെ ഫെയർ പ്ലേ അവാർഡ് കരസ്ഥമാക്കി.ടൂർണമെന്റിലെ മറ്റ് വിജയികൾക്ക് ടിഫാക് ഭാരവാഹികളും അംഗങ്ങളും ചേർന്ന് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. ടിഫാക് മാനേജ്മെന്റും അംഗങ്ങളും ടൂർണമെന്റിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മെർവിൻ വർഗ്ഗീസ് സ്വാഗതവും ടിഫാക് ട്രഷറർ ബിജു ടൈറ്റസ് നന്ദിയും പറഞ്ഞു.

Advertisement
Next Article