Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗോ ഫസ്റ്റ് ടിക്കറ്റ് ബുക്കിംഗ്  തുക തിരിച്ചു നൽകാൻ നടപടി സ്വീകരിക്കണം - ഫോക്ക്

11:16 PM Feb 13, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : ഇന്ത്യൻ വിമാനക്കമ്പിനിയായ ഗോ ഫസ്റ്റ് മുന്നറിയിപ്പില്ലാതെ വിമാന സർവ്വീസ്  നിർത്തലാക്കിയതിനെതുടർന്ന് കുവൈറ്റിൽ നിന്ന് അടക്കമുള്ള പ്രവാസികളിൽ നിന്നും ഈടാക്കിയ ടിക്കറ്റ് ബുക്കിംഗ് തുക   എത്രയും വേഗം തിരികെ നൽകുവാനുള്ള നടപടി സ്വീകരിക്കണ മെന്ന്ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ് പാറ്റ്സ് അസോസിയേഷൻ (ഫോക്ക്)  ആവശ്യപ്പെട്ടു.  വടക്കേമലബാറിൻ്റെ വികസനത്തിന് ഏറ്റവും ഗുണകരമായ  ഇന്റർനാഷണൽ എയർപോർട്ട് ആയ കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനങ്ങൾ ഉൾപ്പെടെ ഇറങ്ങുവാനുള്ള അനുമതി നൽകി യാത്രാ സൗകര്യം വർധിപ്പിക്കുവാൻസത്വര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാറിനോടും വ്യോമയന മന്ത്രാലയത്തോടും ഫോക്ക് ആവശ്യപ്പെട്ടു. അബ്ബാസിയ  ഓക്സ്ഫോർഡ് പാകിസ്താനി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പതിനെട്ടാം വാർഷിക   ജനറൽ ബോഡിയിൽ അവതരിപ്പിച്ച പൊതുപ്രമേയങ്ങളിലൂടെയാണ് അടിയന്തിര പ്രാധാന്യമുള്ള ഈ വിഷയങ്ങൾ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ് പാറ്റ്സ് അസോസിയേഷൻ (ഫോക്ക്)  ആവശ്യപ്പെട്ടത്.

Advertisement

Advertisement
Next Article