For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

റമദാൻവ്രതശുദ്ധിയിൽസൗഹൃദതനിമ ഇഫ്താർവിരുന്ന് ഗംഭീരമായി!

റമദാൻവ്രതശുദ്ധിയിൽസൗഹൃദതനിമ ഇഫ്താർവിരുന്ന് ഗംഭീരമായി
Advertisement

കുവൈറ്റ് സിറ്റി : റമദാൻ വ്രതശുദ്ധിയിൽ തനിമ കുവൈറ്റ്‌ സൗഹൃദത്തനിമ 2024 ഇഫ്താർ വിരുന്നു ഗംഭീരമായി സംഘടിപ്പിച്ചു. സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ തനിമ 20 വർഷമായി റമദാൻ നോമ്പ് കാലത്തു നടത്തി വരാറുള്ള ഇഫ്താർ വിരുന്നായ സൗഹൃദത്തനിമ ഈ വർഷവും ഏപ്രിൽ 5 ആം തീയതി യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ആസൂത്രണമികവ് കൊണ്ടു മികച്ചു നിന്ന ഈ വിരുന്നിൽ കുവൈറ്റ്‌ ട്രാൻസ്‌പ്ലാന്റ് സൊസൈറ്റി പ്രസിഡന്റും, ഓർഗൻ പ്രോക്രൂട്ട്മെന്റ് തലവനുമായ ഡോ. മുസ്‌തഫ അൽ മോസാവി മുഖ്യാതിഥി ആയിരുന്നു.

Advertisement

സൗഹൃദത്തനിമ കൺവീനർ ഹബീബുള്ള മുറ്റീച്ചൂറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രോഗ്രാം കൺവീനർ ഡോമിനിക് ആന്റണി സ്വാഗതം ആശംസിച്ചു. തനിമ ജനറൽ കൺവീനർ ഷൈജു പള്ളിപ്പുറം ആമുഖപ്രസംഗം നിർവഹിച്ചു.തനിമ പുതിയതായി ആസൂത്രണം ചൈയ്യുന്ന കാരുണ്യത്തനി മയുടെ ഉത്ഘാടനവും ഡോക്ടർ മുസ്‌തഫ അൽ മോസാവി നിർവഹിച്ചു. കുവൈറ്റിൽ നിന്നും ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന എയ്ഞ്ചലിൻ ഷാ ജേക്കബ്, നെവിൻ ജോൺ അലക്സ്‌, ബ്രയാനാ തെരേസ തോമസ് എന്നീ കുട്ടിത്തനിമാംഗങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ കൈമാറി.

കെ. എം. ആർ.എം. സ്പിരിച്വൽ ഡയറക്ടർ റവ.ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ, സാരഥി കുവൈറ്റ് പ്രസിഡണ്ട്‌ കെ. ആർ. അജി, മതപണ്ഢിത നായ ഫൈസൽ മഞ്ചേരി എന്നിവർ ഇഫ്താർ സന്ദേശം നൽകി.ബി ഇ സി എക്സ്ചേഞ്ച് സി ഇ ഓ മാത്യുസ് വർഗീസ്, മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ സി ഇ ഓ ഹംസ പയ്യന്നൂർ, ഗൾഫ് അഡ്വാൻസ് ട്രേഡിങ് കമ്പനി സി ഇ ഓ കെ.സ്.വർഗീസ് എന്നിവർ ആശംസ അറിയിച്ചു. സൗഹൃദത്തനിമ ജോയിന്റ് കൺവീനർ ടി. കെ. ഷംസുദീൻ യോഗത്തിന് നന്ദി അറിയിച്ചു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.