സ്റ്റാന്‍ഡപ്പ് കോമഡി വേദികളില്‍ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്
തിരുവനന്തപുരം:മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. സ്റ്റാൻഡപ്പ് കോമഡി എന്ന പുതുയുഗ കളരിയിലെ പ്രതിഭകൾ കൂടി ആണ് ഈ നാൽവർ. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.
അരിസ്റ്റോ സുരേഷിനൊപ്പം മലയാള സിനിമയിലെ നിരവധി അഭിനേതാക്കൾ ഈ സിനിമയിൽ അഭിനയിക്കും. കൊല്ലം തുളസി, ബോബൻ ആലുo മുടാൻ, വിഷ്ണു പ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട് ( നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ന്റെ ചേട്ടൻ ) മഴവിൽ മനോരമ കോമഡി പ്രോഗ്രം ഒരു ചിരി ബാബർ ചിരിയിലെ താരം ഷാജി മാവേലിക്കര,വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ് കൊല്ലം, ഭാസി, പ്രപഞ്ചന, അതോടൊപ്പം ഏകദേശം നൂറിൽ പരം സിനിമ സീരിയൽ താരങ്ങൾ അണിനിരക്കുന്നു ഈ സിനിമയിൽ. കഥ, സംവിധാനം: ജോബി വയലുങ്കൽ, തിരക്കഥ സംഭാക്ഷണം: ജോബി വയലുങ്കൽ - ധരൻ. ഡി ഒ പി : എ കെ ശ്രീക്കുമാർ, എഡിറ്റർ: ബിനോയ് ടി വർഗീസ്, സ്റ്റണ്ട്: ജാക്കി ജോൺസൺ, ആർട്ട്: ഗാഗുൽ ഗോപാൽ, ഗാന രചന: ജോബി വയലുങ്കൽ, സ്മിത സ്റ്റാലിൻ, മ്യൂസിക്: ജസീർ, അസിമം സലിം, വി ബി രാജേഷ്, മേക്കപ്പ്: അനീഷ് പാലോട്, ബി ജി എം: വി ജി റുഡോൾഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് നെയ്യാറ്റിൻകര, അസോസിയേറ്റ് ഡയറക്ടർ: മധു പി നായർ, പി ർ ഒ: സുമേരൻ, എന്നിവരും അണിയറയിൽ പ്രവർത്തിക്കുന്നു..സിനിമയുടെ കൂടുതൽ ഡീറ്റിൽസ് വരുന്ന ദിവസങ്ങളിൽ പുറത്ത് വരും.