വെറും 4 മിനിറ്റ് കൊണ്ട് ഫുൾ ചാർജ്; 320 വാട്ട് സൂപ്പര്‍ സോണിക് ചാര്‍ജറുമായി റിയല്‍മി
02:59 PM Aug 17, 2024 IST | ലേഖകന്‍
Advertisement
Advertisement
സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍ സാങ്കേതിക വിദ്യയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയാണ് റിയല്‍മി. ഇപ്പോഴിതാ 320 വാട്ടിന്റെ സൂപ്പര്‍ സോണിക്ക് മൊബൈല്‍ ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതിക വിദ്യ അവതരിപ്പിക്കുകയാണ് റിയല്‍മി. ഇതിലൂടെ നാല് മിനിറ്റുകൊണ്ട് 0-100 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട്ഫോണ്‍ ചാര്ജറാണെന്നും കമ്പനി അവകാശപ്പെടുന്നു.