For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'തെസ്‌പിയൻ ആൽക്കമി' ഡോ: മേതിൽ ദേവികയുടെ ആക്ടിങ് വർക്ക്ഷോപ്പ് സംഘടിപിച്ചു

 തെസ്‌പിയൻ ആൽക്കമി  ഡോ  മേതിൽ ദേവികയുടെ ആക്ടിങ് വർക്ക്ഷോപ്പ് സംഘടിപിച്ചു
Advertisement

കുവൈറ്റ് സിറ്റി : തെസ്‌പിയൻ ആൽക്കമി പ്രമുഖ നർത്തകി യും സിനിമാ താരവും കൂടിയായ ഡോ: മേതിൽ ദേവികയുടെ ആക്ടിങ് വർക്ക്ഷോപ്പ് സംഘടിപിച്ചു. ഒക്ടോബര് 25 , 26, തിയ്യതികളിൽ ഫ്യൂച്ചർ ഐ തീയേറ്ററും ഫ്യൂച്ചർ ഐ ഫിലിം ക്ലബും ചേർന്ന് ആണ് "ദി തെസ്‌പിയൻ ആൽക്കമി" എന്ന പേരിൽ അഭിനയ കളരി സംഘടിപ്പിച്ചത്. സാൽമിയ ഡോൾഫിൻ കോണ്ടിനെന്റൽ ഹോട്ടലിൽ ഒക്ടോബര് 25 ,26 തിയ്യതികളിൽ രാവിലെ 9 മുതൽ 5 മണി വരെ ആയിരിരുന്നു വർക്ഷോപ്പ് നടന്നത്. അഭിനയത്തിൽ ശാരീരിക ചലനങ്ങളുടെ സൂക്ഷമ ഭാവം, ആംഗികവും വാചികവുമായ പ്രകടന രീതികൾ, മുദ്രകളുടെ ഉപയോഗം , കണ്ണുകളുടെ സംവേദനം തുടങ്ങിയ മേഖലകളിൽ തനിക്കുള്ള അറിവ് അവർ ക്യാമ്പ് അംഗങ്ങൾക്കായി പങ്കു വെച്ചു. കുവൈറ്റിലെ കേളി വാദ്യ കലാ പീഠത്തിൽ നിന്നുള്ള ശ്രീരാഗ് മാരാരും , ശ്രീനാഥ് മാരാരും താള വാദ്യത്തിന്റെ അകമ്പടിയുമായി മേതിൽ ദേവികയുടെ കൂടെ ഈ വർക്ഷോപ്പിൽ പങ്കെടുത്തു. പാശ്ചാത്യ നാടക സങ്കേതത്തിൽ നിന്നും വ്യത്യസ്തമായി, തികച്ചും ഇന്ത്യൻ ക്ലാസിക്കൽ തീയേറ്ററിന്റെ പ്രായോഗിക വശങ്ങൾ ആണ് ഇത്തവണ ആക്ടിങ് വർക്ഷോപ്പിൽ ഉൾപ്പെടുത്തിയത് എന്ന് ഫ്യൂച്ചർ ഐ ഭാരവാഹികൾ അറിയിച്ചു. അഭിനയത്തിലും നൃത്തത്തിലും താല്പര്യമുള്ള നിരവധി കലാ പ്രേമികൾ പരിപാടിയിൽ പങ്കെടുത്തു. മലയാളികൾക്ക് പുറമെ, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുവൈറ്റിലെ കലാ പ്രേമികളും അഭിനയ കളരിയിൽ താല്പര്യപൂർവം പങ്കെടുത്തു. നാടക രംഗത്തെയും നൃത്തരംഗത്തെയും സമന്വയിപ്പിച്ചു കൊണ്ട് പുതിയ കലാ രൂപങ്ങൾ സാക്ഷാക്ത്കരിക്കേണ്ടത് ഉണ്ട് എന്ന് അവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. നൃത്തവും , നാടകവും, സംഗീതവും ചേർന്ന്, ചെണ്ട, ഇടക്ക, മദ്ദളം, ചേങ്ങില , ഇലത്താളം, തുടങ്ങിയ താള വാദ്യങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ചപ്പോൾ അതൊരു നവ്യാനുഭവം ആയാണ് ക്യാമ്പ് അംഗങ്ങൾക്ക് അനുഭവപ്പെട്ടത് എന്ന് തെസ്പിയൻ ആൽക്കെമി ക്യാമ്പ് ഡയറക്ടർ ഷമേജ് കുമാർ അറിയിച്ചു.

Advertisement

ഇത് സംബന്ധിച്ച് ഒക്ടോബർ 24 ന് ഫഹഹീൽ കാലിക്കറ്റ് ലൈവ് റെസ്‌റ്റോറൻൽ വെച്ചു നടന്ന പത്ര സമ്മേളനത്തിൽ, ഡോ: മേതിൽ ദേവികയെ കൂടാതെ ശ്രീ ഷെമീജ് കുമാർ, ഉണ്ണി കൈമൾ, ഡോ: പ്രമോദ് മേനോൻ, പ്രസിഡൻ്റ് സന്തോഷ് കുമാർ കുട്ടത്ത്, രതീഷ് ഗോപി, രമ്യ രതീഷ് എന്നിവർ സന്നിഹിതരായിരുന്നു. ഫ്യൂച്ചർ ഐ തിയറ്റർ പ്രസിഡൻ്റ് സന്തോഷ് കുമാർ കുട്ടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണി കൈമൾ സ്വാഗതവും, ഡോ: പ്രമോദ് മേനോൻ നന്ദിയും അറിയിച്ചു. രതീഷ് ഗോപി ഫുചേർ ഐ ഫിലിം ക്ലബിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.