Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ഫ്യൂച്ചര്‍ ഐ സിനിമ ക്ലബ്' നൊമ്പരക്കൂട് സിനിമ പ്രദര്‍ശിപ്പിച്ചു

07:14 PM Mar 22, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : മുൻ കുവൈറ്റ് പ്രവാസി ശ്രീ സോമു മാത്യു അഭിനയിച്ച നൊമ്പരക്കൂട് എന്ന സിനിമ കുവൈറ്റിൽ പ്രദര്‍ശിപ്പിച്ചു. പ്രമുഖ നാടക സംഘടനയായ ഫ്യൂച്ചര്‍ ഐ തിയറ്റര്‍ സിനിമാ പ്രേമികള്‍ക്കായി രൂപം നൽകിയ 'ഫ്യൂച്ചര്‍ ഐ സിനിമ ക്ലബ് ' എന്ന ഉപ സംഘടനയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ചാണ് മംഗഫിലെ മെമ്മറി ഹാളിൽ വെച്ച് 'നൊമ്പരക്കൂട്' പ്രദർശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ഐസോണിക്ക മോഡലിംഗ് ആൻഡ് ഗ്രൂമിങ് സ്കൂൾ ഫൗണ്ടർ മിഷേൽ ജോൺസൺ നിലവിളക്കു കൊളുത്തി ഔദ്യോഗികമായി 'ഫ്യൂച്ചര്‍ ഐ സിനിമ ക്ലബ്' ഉദ്ഘാടനം നിര്‍വഹിച്ചു.

Advertisement

ഉണ്ണി കൈമള്‍, സ്വാഗതവും, സന്തോഷ് കുമാർ കുട്ടത്തു അധ്യക്ഷ പ്രസംഗവും നടത്തിയ ചടങ്ങിൽ ഷെമേജ് കുമാര്‍ ഫ്യൂച്ചര്‍ ഐ ഫിലിം ക്ലബിനെക്കുറിച്ച് സംസാരിച്ചു. കലാപരമായി മികച്ച ഇന്ത്യൻ സിനിമകളും വിദേശ സിനിമകളും, ഹൃസ്വ ചിത്രങ്ങളും ഒരുമിച്ചു ഇരുന്നു കാണാനും, അതിന്റെ നിർമ്മാണം , സംവിധാനം, ക്യാമറ സാദ്ധ്യതകൾ തുടങ്ങി സാങ്കേതികമായ എല്ലാ കാര്യങ്ങളും വിശകലനം ചെയ്യാനും ചർച്ച ചെയ്യാനും ഉള്ള ഒരു പൊതു വേദി എന്നാതാണ് ഫിലിം ക്ലബ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.ശ്രീ രതീഷ് ഗോപി ഡിസൈൻ ചെയ്ത് ഫ്യൂച്ചർ ഐ ഫിലിം ക്ലബ് ലോഗോ അനിമേഷൻ ചടങ്ങിൽ അനാവരണം ചെയ്തു. മാസ്റ്റർ രോഹിത് ഗാനങ്ങൾ ആലപിച്ചു ചടങ്ങിന് മാറ്റു കൂട്ടി. ജെന്നി ആൻ ജോൺ ചടങ്ങുകൾ നിയന്ത്രിക്കുകയും ശ്രീ റിയാസ് സലിം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു, രതീഷ് വർക്കല, രതീഷ് ഗോപി, അജയ് പാങ്ങിൽ, മുഹമ്മദ് സാലി , ശ്യാം, രാജേഷ് പൂന്തുരുത്തി, ഷിബു ഫിലിപ്പ്, വരുൺ ദേവ് , രമ്യ രതീഷ് , പ്രമോദ് മേനോൻ, മുജീബുള്ള, ശൈലേഷ് , മീര വിനോദ് മേനോൻ തുടങ്ങിയവർ നേതൃത്വം നൽകി.

ജോഷി മാത്യു സംവിധാനം ചെയ്ത സിനിമയുടെ പ്രദർശന വേളയിൽ സോമു മാത്യു ചടങ്ങിൽ സന്നിഹിതനായിരുന്നു. മറവിരോഗം ബാധിച്ച കുടുംബനാഥനുണ്ടാകുന്ന വൈഷമ്യങ്ങളും അത് കുടുംബത്തെ മുഴുവന്‍ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നും ഈ സിനിമ കാട്ടിതരുന്നു. മികച്ച സിനിമക്കുള്ള സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക്ക് അവര്‍ഡ്, ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവല്‍, ജയ്പ്പൂര്‍, ന്യൂഡല്‍ഹി ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പുരസ്കാരങ്ങളും സിനിമ കരസ്ഥമാക്കിയിട്ടുണ്ട്. അതിഥികൾക്കായി ഒരുക്കിയ ഭക്ഷണ ശേഷം ശ്രീ സോമു മാത്യു സിനിമയെക്കുറിച്ചു സംസാരിച്ചു.സിനിമയുടെ പ്രദര്‍ശനത്തിനു ശേഷം ജോതിദാസ് തൊടുപുഴ, വിബീഷ് തിക്കൊടി, ഷിബു ഫിലിപ്പ്, സക്കീർ ഹുസൈൻ, അനിയൻ കുഞ്ഞു പാപ്പച്ചൻ, പ്രേംരാജ്, ശോഭ പ്രേംരാജ്, പ്രജിന, അബ്ദുൽ സഗീർ, തുടങ്ങി അനേകം പേർ അഭിപ്രായങ്ങൾ പങ്കുവെച്ചു . പ്രധാന കഥാപാത്രമായ കേണല്‍ ഗീവര്‍ഗീസ് മാത്തനായി അഭിനയിച്ച സോമു മാത്യു, കുവൈത്തിലെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ, രംഗപടങ്ങളുടെ രാജാവ് ആര്‍ട്ടിസ്റ്റ് സുജാതന്‍, സോമുവിന്‍റെ സഹോദരന്‍ ടോണി മാത്യു എന്നിവരെ സിനിമയില്‍ കണ്ടതില്‍ പ്രേക്ഷകർ സന്തോഷം പ്രകടിപ്പിച്ചു. ഷെമേജ് കുമാര്‍ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏകോപനം ചെയ്തു സംസാരിച്ചു.

ഈ സംരംഭത്തിൽ താല്പര്യം ഉള്ള പ്രവാസികൾ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിൽ കൂടി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. https://docs.google.com/forms/d/e/1FAIpQLSc3HSedtgVDdhbsMb-BvGxT7SBUn1kkNVBCFhBY1Ms0gkPtug/viewform?usp=sf_link

Advertisement
Next Article