For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഫ്യൂച്ചർ ഐ തിയേറ്റർ ലോക നാടക ദിനം ആഘോഷിച്ചു

ഫ്യൂച്ചർ ഐ തിയേറ്റർ ലോക നാടക ദിനം ആഘോഷിച്ചു
Advertisement

കുവൈറ്റ് സിറ്റി : പ്രമുഖ നാടക സംഘടന ആയ ഫ്യൂച്ചർ ഐ തിയേറ്റർ, ലോക നാടക ദിനം ആഘോഷിച്ചു. മാർച്ച് 27 ന് മംഗാഫ് കാലസദൻ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ വിശിഷ്ഠ അതിഥി ഇംഗ്ലീഷ് സ്കൂൾ ഫഹഹീൽ ഡെപ്യൂട്ടി പ്രിസിപ്പലും, തിയേറ്റർ പ്രവർത്തകനും ആയ ശ്രീ പീറ്റർ മുള്ളേ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീ ഉണ്ണി കൈമൾ സ്വാഗതവും പ്രെസിഡൻഡ് ശ്രീ സന്തോഷ് കുട്ടത്ത് അദ്ധ്യക്ഷ പ്രസംഗവും നടത്തി.

Advertisement

പേട്രൺ ശ്രീ ഷെമേജ് കുമാർ ലോക നാടകദിന സന്ദേശം അവതരിപ്പിച്ചു നൊബേൽ സമ്മാന ജേതാവും നോർവെജിയൻ നാടക പ്രവർത്തകനുമായ ജോൺ ഫൊസ്സേ എഴുതിയ ഈ വർഷത്തെ നാടക സന്ദേശമാണ് ശ്രീ ഷെമീജ്‌കുമാർ അവതരിപ്പിച്ചത്. 2009 മുതൽ ഫ്യൂച്ചർ ഐ തിയേറ്റർ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം ഹ്രസ്വമായി വിശദീകരിക്കുകയുണ്ടായി. വിശിഷ്ഠ അതിഥിയായി എത്തിയ നാടക അദ്ധ്യാപകനും തിയേറ്റർ പ്രവർത്തകനും ആയ ശ്രീ പീറ്റർ മുള്ളേ, തന്റെ 7 വയസ്സ് മുതൽ തുടങ്ങിയ നാടകാനുഭവങ്ങൾ പങ്കുവെക്കുകയും ഫ്യൂച്ചർ ഐ തിയേറ്ററിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു .

ശ്രീ ബിവിൻ തോമസ് മലയാള നാടകാചാര്യൻ ശ്രീ എൻ എൻ പിള്ളയുടെ 'കുടുംബയോഗം' എന്ന നാടകത്തിന്റെ സംക്ഷിപ്ത രൂപം അവതരിപ്പിച്ചു. ശ്രീമതി ദൃശ്യ പ്രസാദ് കിഴക്കേടത്തു മന കേരളത്തിന്റെ തനത് കലാരൂപമായ കഥകളി സാധാരണ ജനങ്ങൾക്ക് എങ്ങിനെ ആസ്വദിക്കാം എന്നതിനെക്കുറിച്ച് ലഘുവിവരണം നൽകുകയും നളചരിതം രണ്ടാം ദിവസം കഥകളിയിലെ ഒരു ഭാഗം അവതരിപ്പിക്കുകയും ചെയ്തത് വ്യത്യസ്ത അനുഭവമായി. 2009 മുതൽ ഫ്യൂച്ചർ ഐ തിയേറ്റർ അവതരിപ്പിച്ച നാടകങ്ങളുടെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. കുവൈറ്റിലെ നാടക ചലച്ചിത്ര രംഗത്ത് പ്രവൃത്തിക്കുന്നവരും ആസ്വാദകരും പങ്കെടുത്ത ചടങ്ങിൽ വട്ടിയൂർ കാവ് കൃഷ്ണ കുമാർ, പ്രേം രാജ്, പ്രമോദ് മേനോൻ ജിനു വൈക്കത്ത്, ചിന്നു കോര, ഷിബു ഫിലിപ്പ്, സജീഷ് കുമാർ ഗോവിന്ദ് ശാന്ത, വാസു മമ്പാട് എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി ജിജുന മേനോൻ ചടങ്ങുകൾ നിയന്ത്രിക്കുകയും ഡോ. പ്രമോദ് മേനോൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.