ഗാന്ധിജയന്തി ദിനാഘോഷം; രമേശ് ചെന്നിത്തല മണി ഭവൻ സന്ദർശിച്ചു
11:10 AM Oct 02, 2024 IST | Online Desk
Advertisement
മുംബൈ: ഗാന്ധിജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല മുംബൈ മണി ഭവൻ സന്ദർശിച്ചു. നിസ്സഹകരണ പ്രസ്ഥാനം, സത്യാഗ്രഹം, സ്വദേശി പ്രസ്ഥാനം, ഖാദി തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ ഗതിയെ തന്നെ മാറ്റിമറിക്കുന്ന നിരവധി പരിപാടികൾക്ക് ഗാന്ധിജി തുടക്കം കുറിച്ച സ്ഥലമാണ് മണി ഭവൻ. അദ്ദേഹത്തിൻറെ ഓർമ്മകൾ ഇവിടെ അതുപോലെ സൂക്ഷിച്ച് സംരക്ഷിച്ചിരിക്കുന്നു. മണി ഭവൻ സന്ദർശനം ഗാന്ധിജിയിലേക്ക് ഒരു തീർത്ഥയാത്രയാണ്.രാവിലെ 7 മണിയോടെ തന്നെ മണിഭവനിൽ എത്തിയ അദ്ദേഹം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പ്രാർത്ഥനയിലും ഭജനയിലും പങ്കുകൊണ്ടു'മുംബൈ റീജണൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും എംപിയും ആയ വർഷ ഗെയ്ക്ക് വാഡ്, മറ്റു മുതിർന്ന കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.
Advertisement