Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

​ഗണേഷ് കുമാറിന് മടുത്തു, മതിയാക്കി;
ഇനിയെല്ലാം ഉദ്യോ​ഗസ്ഥർ പറയുമെന്ന് മന്ത്രി

11:22 AM Jan 23, 2024 IST | Veekshanam
Advertisement

കൊല്ലം: ​ഗതാ​ഗത മന്ത്രി കെ.ബി. ​ഗണേഷ് കുമാറിന് ഒരാഴ്ച കൊണ്ട് എല്ലാം മടുത്തു. ഇനി താനായിട്ട് ഒരു തീരുമാനവും എടുത്ത് പ്രഖ്യാപിക്കില്ലെന്ന് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. പല കാര്യങ്ങളും പറയാനും ചെയ്യാനുമുണ്ടായിരുന്നു. എന്നാൽ എല്ലാം മാധ്യമങ്ങൾ തടയുകയാണ്. താൻ പറയുന്നതിനെ ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും മന്ത്രി. അതുകൊണ്ട് ഇനിയുള്ള തീരുമാനങ്ങൾ ഉദ്യോ​ഗസ്ഥർ പറയുമെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിൽ നടക്കുന്ന പരിഷ്കാരങ്ങളെ ചൊല്ലി മന്ത്രിയും സിപിഎം നേതൃത്വവും തമ്മിൽ വലിയ തോതിൽ ഭിന്നതയുണ്ടായിരുന്നു.
വകുപ്പുകളിൽ നയപരമായ കാര്യങ്ങളിൽ മന്ത്രിയല്ല, മന്ത്രിസഭയാണ് തീരുമാനം എടുക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം സിപിഎം സെക്രട്ടറി എം.വി ​ഗോവിന്ദൻ പ്രസ്താവിച്ചിരുന്നു. കെഎസ്ആർടിസി ക്ക് ഇലക്ട്രിക് ബസ് വാങ്ങുന്നതിന്റെ പേരിലാണ് തുടക്കം മുതൽ ഭിന്നത പുറത്തു വന്നത്. ആരോ വലിയ തോതിൽ കമ്മിഷൻ പറ്റിയാണ് ഇലക്ട്രിക് ബസ് വാങ്ങുന്നതെന്നായിരുന്നു മന്ത്രിയുടെ ആക്ഷേപം. തന്നെയുമല്ല, ഇലക്ട്രിക് ബസ് സർവീസ് വലിയ ലാഭത്തിലാണെന്ന മുൻ മന്ത്രി ആന്റണി രാജുവിന്റെ അവകാശ വാദവും ​ഗണേഷ് കുമാർ തള്ളി. വലിയ തോതിൽ ഡിപ്രീസിയേഷൻ ലോസ് വന്നതിനു ശേഷമാണ് ചെറിയ ലാഭം ഉണ്ടായത്. എന്നാൽ ഡീസൽ ബസുകളുടെ ഡൂറബിലിറ്റി വളരെ കൂടുതുലാണെന്നും ഭാവിയിൽ ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്നും പുതിയ മന്ത്രി പ്രഖ്യാപിച്ചിരുന്നു. മന്ത്രി ഇടപെട്ട് ചില ജീവനക്കാർക്കെതിരേ സ്വീകരിച്ച നടപടിയും മന്ത്രിയെ ഇടതു മുന്നണിയിൽ നോട്ടപ്പുള്ളിയാക്കി. ഇതെല്ലാം പരി​ഗണിച്ചാണ് ഇനിയുള്ള തീരുമാനങ്ങൾ ഉദ്യോ​ഗസ്ഥർ അറിയിക്കുമെന്നു പറഞ്ഞ് മന്ത്രി തടിതപ്പിയത്.

Advertisement

Tags :
kerala
Advertisement
Next Article