For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മലയാളികളുടെ ഇഷ്ട മദ്യത്തിൽ മാലിന്യം; വില്പന മരവിപ്പിച്ചു

11:21 AM Feb 26, 2024 IST | ലേഖകന്‍
മലയാളികളുടെ ഇഷ്ട മദ്യത്തിൽ മാലിന്യം  വില്പന മരവിപ്പിച്ചു
Advertisement
Advertisement

കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഉത്പാദിപ്പിക്കുന്ന മലയാളികളുടെ ജനപ്രിയ മദ്യമായ ജവാനിൽ മാലിന്യം കണ്ടെത്തിയതായി . ഇതെത്തുടർന്ന് പതിനൊന്നര ലക്ഷം ലിറ്റർ മദ്യത്തിന്റെ വില്പന മരവിപ്പിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

വടക്കൻ പറവൂരിലെ വാണിയക്കാട് ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യത്തിലാണ് ഉപഭോക്‌താവ്‌ മാലിന്യം കണ്ടെത്തുകയും തുടർന്ന് പരാതിപ്പെടുകയും ചെയ്‌തത്‌. സംഭവത്തിൽ എക്‌സൈസ് നടപടി എടുത്തു .

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ഫാക്ടറിയിലാണ് ജവാൻ ഉത്പാദനം. ജവാൻ ട്രിപ്പിൾ എക്‌സ് റം 297, 304, 308, 309, 315, 316, 319, 324 ബാച്ചുകളിലും വരാപ്പുഴയിലെ ഔട്ട്‌ലെറ്റിലെ ജവാൻ ട്രിപ്പിൾ എക്സ് റം 307, 322, 267, 328, 312, 292, 200,164, 293 ബാച്ചുകളിലും മാലിന്യം കണ്ടെത്തിയിട്ടുണ്ട് . ബിയറിൽ ഇത്തരം മാലിന്യം കാണാറുണ്ടെങ്കിലും ജവാനിൽ ആദ്യമാണെന്ന് ബിവറേജസ് ജീവനക്കാർ പറയുന്നു.
എന്നാൽ മാലിന്യത്തിന് കാരണം നിർമ്മാണത്തിലെ പാകപ്പിഴയാണെന്നാണ് കരുതുന്നത്. സംഭവത്തിൽ എക്സൈസ് കമ്മിഷർക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ മേൽനോട്ടത്തിലായിരുന്നു വാണിയക്കാട് ഔട്ട്‌ലെറ്റിലെ പരിശോധന. അതേസമയം എല്ലാ ഔട്ട്ലെറ്റുകളിലും ജവാൻ പരിശോധിക്കാൻ നിർദ്ദേശമുണ്ട്. സാമ്പിൾ ലാബിൽ പരിശോധിക്കുകയും പിന്നീടുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും വിറ്റഴിക്കണോ നശിപ്പിക്കണോയെന്ന് എന്നുള്ള തീരുമാനം .

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.