ഗൗതം അദാനിയുടെ സംരക്ഷകൻ പ്രധാനമന്ത്രി, ഉടൻ അറസ്റ്റ് ചെയ്യണം: രാഹുല്‍ ഗാന്ധി
02:13 PM Nov 21, 2024 IST
|
Online Desk
Advertisement
ന്യൂഡല്‍ഹി: ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കൂടാതെ ഗൗതം അദാനിയുടെ സംരക്ഷകയായ മാധബി പുരി ബുച്ചിനെതിരെ അന്വേഷണം നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഗൗതം അദാനി അടക്കം ഏഴ് പേര്‍ക്കെതിരെ യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണ്. അദാനിയുടെ അഴിമതികളിൽ മോദിയ്ക്കും പങ്കുണ്ട്.
20 വര്‍ഷത്തിനുള്ളില്‍ രണ്ട് ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന സൗരോജ്ജ വിതരണ കരാറുകള്‍ നേടാന്‍ കൈക്കൂലി ഇടപാടുകള്‍ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്.
Advertisement
Next Article