ഇഞ്ചിയിൽ നിന്ന് ‘ജിൻജറോൾ’:കേരള കാര്‍ഷിക സര്‍വകലാശാലക്ക് ഇന്ത്യ൯ പേറ്റന്റ്
കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഇഞ്ചി ഇനമായ ‘കാര്‍ത്തിക’യില്‍ നിന്ന് സ്ഥിരതയുളള ജി൯ജറോള്‍ ഉല്പന്നം വികസിപ്പിച്ചതിന് കേരള കാര്‍ഷിക സര്‍വകലാശാലക്കും ആലുവയിലെ അര്‍ജ്ജുന നാച്ചുറല്‍ പ്രൈവറ്റ് ലിമിറ്റഡിനും ഇന്ത്യ൯ പേറ്റന്റ് ലഭിച്ചു. ഇന്ത്യാ ഗവണ്‍മെന്റിന്റെ ബയോക്നോളജി വകുപ്പിന്റെ ധനസഹായത്തോടെ സസ്യ സജീവ സംയുക്തങ്ങളുടെ പ്രമുഖനിര്‍മ്മാതാക്കളായ അര്‍ജ്ജുന നാച്ചുറല്‍സും കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ സഹകരണ ഗവേഷണ പദ്ധതിയുടെ ഫലമാണ് ഈ പേറ്റന്റ്.
ഔഷധ നിര്‍മ്മാണത്തിലും, ന്യൂട്രാസ്യൂട്ടിക്കല്‍, ഹെല്‍ത്ത് ഫുഡ് വ്യവസായങ്ങളിലും ഇഞ്ചി ധാരാളമായി ഉപയോഗിച്ചു വരുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന വിവിധ സംയുക്തങ്ങളില്‍ ഏറ്റവും ശക്തവും ഔഷധഗുണമുളളതുമായ സംയുക്തമാണ് ജി൯ജറോള്‍. സ്ഥിരതയുളള പൊടിരൂപത്തിലുളള ജി൯ജറോള്‍ ഉല്പന്നത്തിനും ഉല്പന്നം വികസിപ്പിക്കുന്നതിനുളള പ്രക്രിയക്കുമാണ് ഈ പേറ്റന്റ്. കാര്‍ത്തിക ഇനത്തില്‍ നിന്നും പുതിയ പൊടിരൂപത്തിലുളള ജി൯ജറോള്‍ ഉല്പന്നം വികസിപ്പിച്ചതോടെ ഉല്പന്നം ഉണ്ടാക്കുന്നതിന് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
വികസിപ്പിച്ചെടുത്ത ഉല്പന്നം വാണിജ്യവത്കരിക്കപ്പെടുന്ന മുറക്ക് ഇന്ത്യയിലും വിദേശത്തും, ഉയര്‍ന്ന വിപണി സാദ്ധ്യതയുളള ന്യൂട്രാസ്യൂട്ടിക്കല്‍/ഫാര്‍മസ്യൂട്ടിക്കല്‍ ഘടകമായി ഉപയോഗിക്കാം. ഇത് ഇഞ്ചി കര്‍ഷകര്‍ക്ക് സുസ്ഥിരവും മെച്ചപ്പെട്ടതുമായ വരുമാനം ലഭിക്കുവാന്‍ സഹായകമാകും.
കാര്‍ഷിക സര്‍വകലാശാലയിലെ ഡോ.എം.ആര്‍ ഷൈലജ, അര്‍ജ്ജുന നാച്ചുറല്‍ പ്രൈവറ്റ് ലിമിറ്റഡിലെ ഡോ.മെറീന ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ ഡോ.സാമുവല്‍ മാത്യു , ഡോ.പി നസീം, ഡോ.ഇ.വി.നൈബി, ഡോ.ബെന്നി ആന്റണി എന്നിവരുടെ ഗവേഷണ ശ്രമങ്ങളാണ് പ്രസ്തുത പേറ്റന്റിലേക്ക് നയിച്ചത്