For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ചങ്ങനാശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച സംഭവം; പ്രതി പിടിയിൽ

04:58 PM May 28, 2024 IST | Online Desk
ചങ്ങനാശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച സംഭവം  പ്രതി പിടിയിൽ
Thief under arrest and get cuffed by policeman Bad person stand against wall, get hand crossed back with handcuffs Murderer is criminal person He can be cyber crime Human trafficking Criminal concept
Advertisement

ചങ്ങനാശേരി: ഞായറാഴ്ച രാത്രി മാതാപിതാക്കളോടൊപ്പം നഗരമധ്യത്തിൽ നടന്നുപോയ പെൺകുട്ടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പോലീസ് പിടിയിൽ. കുറിച്ചി എസ് പുരം കുഞ്ഞൻ കവല ചാലുമാട്ടുതറ വീട്ടിൽ അരുൺ ദാസി (25)നെയാണ് പൊലീസ് കുറിച്ചി ഭാഗത്തെ വീട്ടിൽനിന്നും രാവിലെ പിടികൂടിയത്. പെരുന്ന ഹിദായത്ത് നഗർ നടുതലമുറി പറമ്പിൽ വീട്ടിൽ ബിലാൽ മജീദ് (24), ഫാത്തിമാപുരം കപ്പിത്താൻപടി തോട്ടുപറമ്പിൽ വീട്ടിൽ അഫ്സൽ സിയാദ് (കുക്കു–22) എന്നിവരെ സംഭവസ്ഥലത്തുനിന്നു പിടികൂടിയിരുന്നു. അരുൺ ദാസിനെതിരെ ചിങ്ങവനം സ്റ്റേഷനിലും ബിലാലിനെതിരെ ചങ്ങനാശേരി, തൃക്കൊടിത്താനം സ്റ്റേഷനുകളിലും അഫ്സലിനെതിരെ തൃക്കൊടിത്താനം സ്റ്റേഷനിലും ക്രിമിനൽ കേസുണ്ടെന്നു പൊലീസ് പറഞ്ഞു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.