വണ്ടിപ്പെരിയാരിൽ പീഡനത്തിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു; കുത്തിയത് പ്രതിയുടെ ബന്ധു
01:52 PM Jan 06, 2024 IST | Veekshanam
Advertisement
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റു. വണ്ടിപ്പെരിയാർ ടൗണിൽവെച്ചാണ് കുത്തേറ്റത്. കുട്ടിയുടെ മുത്തച്ഛനും സംഘർഷത്തിൽ നേരിയ പരുക്കുണ്ട്. കേസിൽ വിചാരണക്കോടതി വെറുതെവിട്ട പ്രാദേശിക ഡിവൈഎഫ്ഐ നേതാവായ പ്രതി അർജുന്റെ ബന്ധു പാൽ രാജാണ് കുത്തി പരുക്കേൽപിച്ചത്. പുറത്തും വയറിലും കാലിലുമാണ് കുത്തേറ്റത്. പെൺകുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവ. ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. സത്രം ജംക്‌ഷനിൽ രാവിലെ 11നാണ് സംഭവം.
Advertisement