For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഗ്ലോബല്‍ ലൈവ്‌സ്‌റ്റോക്ക് കോണ്‍ക്ലേവ്: സ്റ്റാള്‍ ബുക്കിംഗ് പുരോഗമിക്കുന്നു

11:01 AM Nov 27, 2024 IST | Online Desk
ഗ്ലോബല്‍ ലൈവ്‌സ്‌റ്റോക്ക് കോണ്‍ക്ലേവ്  സ്റ്റാള്‍ ബുക്കിംഗ് പുരോഗമിക്കുന്നു
Advertisement

വയനാട്: കന്നുകാലി, വളര്‍ത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് കേരള വെറ്ററിനറി സര്‍വകലാശാല ഡിസംബര്‍ 20മുതൽ 29വരെ വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ നടത്തുന്ന ആഗോള ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവിന്റെ സ്റ്റാള്‍ ബുക്കിംഗ് പുരോഗമിക്കുന്നു. കോൺക്ലേവിന്റെ ഭാഗമായി 2 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍, ഡയറി ഫാമിങ്, അക്വഫാമിങ്, പോള്‍ട്രി, അഗ്രിക്കള്‍ച്ചര്‍ എന്നിവയുടെ സ്റ്റാളുകളാണ്‌ ഒരുക്കുന്നത്. അഞ്ഞൂറിലധികം പക്ഷിമൃഗാദികളുടെ ലൈവ് പ്രദര്‍ശനവും വിവിധ എക്‌സ്‌പോകളും നടത്തുന്നുണ്ട്. താൽപര്യമുള്ള വ്യക്തികൾ, കന്നുകാലി- ക്ഷീര കർഷകർ, കാർഷികോൽപാദക സംഘടനകൾ എന്നിവർക്ക് പ്രദർശന സ്റ്റാളുകൾ ഒരുക്കാം. ഡിസംബർ 1ന് സ്റ്റാളുകളുടെ ജനറൽ അലോട്മെന്റും നടക്കും.

Advertisement

കന്നുകാലി- ക്ഷീര കാര്‍ഷികമേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഗ്ലോബല്‍ ലൈവ്‌സ്‌റ്റോക്ക് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. മൃഗസംരക്ഷണത്തെക്കുറിച്ചും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും സെമിനാറുകള്‍, ശില്‍പശാലകള്‍ എന്നിവയും കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കും. സ്റ്റാളുകള്‍ ബുക്ക് ചെയ്യുന്നതിന് വിളിക്കുക; 9946422221

Author Image

Online Desk

View all posts

Advertisement

.