മലയാളത്തിലെ അതിവേഗ 100 കോടി സ്വന്തമാക്കി ‘ആടുജീവിതം’
02:37 PM Apr 06, 2024 IST | Online Desk
Advertisement
ആഗോള തലത്തില്‍ 100 കോടി സ്വന്തമാക്കി ആടുജീവിതം. അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന മലയാള സിനിമയായി ആടുജീവിതം മാറി. പൃഥ്വിരാജാണ് ഫേസ്ബുക്കിലൂടെ നൂറ് കോടി സ്വന്തമാക്കിയ വിവരം പുറത്തുവിട്ടത്.
Advertisement
അതിവേഗ 50 കോടി കളക്ഷന്‍ നേടിയ മലയാള സിനിമ എന്ന നേട്ടവും ആടുജീവിതത്തിന്റെ പേരിലാണ്. കരിയറിലെ നൂറ് കോടി ക്ലബിലെത്തുന്ന ആദ്യ പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. റിലീസ് ചെയ്ത് 9 ദിവസം കൊണ്ടാണ് ആടുജീവിതം 100 കോടി ക്ലബിലെത്തുന്നത്. ഈ വര്‍ഷം നൂറ് കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ മലയാള ചിത്രംകൂടിയാണ് ആടുജീവിതം.