ആടുജീവിതം വ്യാജ പതിപ്പ് കാനഡയിൽ നിന്ന്; മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം
09:39 AM Mar 30, 2024 IST
|
Online Desk
Advertisement
ആടുജീവിതത്തിന്റെ വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തത് കാനഡയിൽ നിന്ന്. സൈബർസെൽ മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകൾ എന്നിവയെല്ലാം സൈബർ സെൽ നിരീക്ഷണത്തിലാണ്. ചിത്രം മൊബൈലിൽ പകർത്തിയ ചെങ്ങന്നൂർ സ്വദേശിയെ കസ്റ്റഡിലെടുത്തിരുന്നു.
Advertisement
സംവിധായകൻ ബ്ലസി സിനിമയുടെ വ്യാജ പതിപ്പിനെതിരെ പരാതി നൽകിയിരുന്നു. എറണാകുളം സൈബർ സെല്ലിലാണ് പരാതി നൽകിയത്. അങ്ങേയറ്റം വേദനിപ്പിക്കുന്ന കാര്യമാണ് ഇത്തരം വ്യാജ പതിപ്പുകളെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങൾ വിവിധ വെബ്സൈറ്റുകൾ എന്നിവയിലൂടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയണമെന്നും സിനിമ അപ്ലോഡ് ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.
Next Article