'80'ന്റെ നിറവിൽ ഗോകുലം ഗോപാലൻ; കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷിച്ചു
11:42 AM Aug 26, 2024 IST | Online Desk
Advertisement
ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനും ചെയർമാനുമായ ഗോകുലം ഗോപാലൻ തന്റെ 80-മത്തെ പിറന്നാൾ കഴിഞ്ഞതിനോടനുബന്ധിച്ച് തന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ഉപഭോക്താക്കൾ എന്നിവരോടൊപ്പം ഒത്തു ചേർന്ന പരിപാടി ചെന്നൈയിലുള്ള ലീല പാലസ് ഹോട്ടലിൽ ഇന്നലെ 7മണിക്ക് (ഓഗസ്റ്റ് -24) നടന്നു.
Advertisement
ഈ ചടങ്ങിൽ സിനിമാ നടന്മാരായ ജയറാം, കാർത്തി, സിദ്ധാർഥ്, സൂരി, ഹരീഷ് കല്യാൺ, നടി ഉർവശി, സംവിധായകന്മാരായ ശിവ, എച്ച്. വിനോദ്, നിർമാതാക്കളായ' സ്റ്റുഡിയോ ഗ്രീൻ' ജ്ഞാനവേൽ രാജ, 'ഡ്രീം വാരിയർ പിക്ചർസ്' എസ് ആർ. പ്രഭു തുടങ്ങി നിറയെ പേര് പങ്കെടുത്തു. അതുപോലെ പല വ്യവസായ പ്രമുഖരും, രാഷ്ട്രീയ മേഖലയിലുള്ളവരും, ശ്രീ ഗോകുലം ഉപഭോക്താക്കളും ഈ ചടങ്ങിൽ പങ്കെടുത്തു ഗോകുലം ഗോപാലന് ആശംസകൾ നേർന്നു.