ഗോകുലം പാർക്ക് മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്യും
ഗുരുവായൂർ ;ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ ഏറ്റവും പുതിയ സംരംഭമായ ഗോകുലം പാർക്ക് ഗുരുവായൂരിൽ യാഥാർത്ഥ്യമാവുകയാണ്.
ഗ്രൂപ്പിന്റെ ഇരുപതാമത്തെ ഹോട്ടലായ ഗോകുലം പാർക്ക്, 2024 ജനുവരി 2 ന് നടക്കുന്ന പ്രൌഡ ഗംഭീരമായ ചടങ്ങിൽ പൊതുമരാമത്ത് & ടൂറിസം മന്ത്രി പി.എ. മൊഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എൻ.കെ. അക്ബർ എം എൽ എ അദ്ധ്യക്ഷനായിരിക്കും. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ടി.എൻ.പ്രതാപൻ എം.പി, നഗരസഭചെയർമാൻ എം. കൃഷ്ണദാസ്, ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ, ജി.കെ.പ്രകാശ്, തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും.
ഗോകുലം ഗ്രൂപ്പിന്റെ ഗുരുവായൂരിലെ നാലാമത്തെ ഹോട്ടൽ കൂടിയാണ് ഗോകുലം പാർക്ക്.
എല്ലാ ആധുനിക സൗകര്യങ്ങളോടെയും ഒരുക്കിയിട്ടുള്ള ഗോകുലം പാർക്ക് ഫോർസ്റ്റാർ കാറ്റഗറിയിലാണ് പ്രവർത്തിക്കുക.
ഒരു ലക്ഷത്തി ഇരുപതിനായിരം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഗോകുലം പാർക്ക്, വലിയ വിവാഹങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ആഘോഷങ്ങളും നടത്താൻ തക്ക സൗകര്യത്തിലാണ് ഒരുക്കിയിട്ടുള്ളത്.
അണ്ടർഗ്രൗണ്ട് പാർക്കിംഗിൽ രണ്ടുനിലകളിലായി 100 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. അത്യാഡംബരപൂർവം സജ്ജീകരിച്ചിരിക്കുന്ന ബാക്വറ്റ് ഹാൾ,ഗോകുലം പാർക്കിന്റെ ഏറ്റവും വലിയ സവിശേഷതയാണ്.
വെജിറ്റേറിയൻ ,നോൺ വെജിറ്റേറിയൻ റെസ്റ്റോറന്റും ഓപ്പൺ ഏരിയ റസ്റ്റോറന്റും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.. സ്യൂട്ട് റൂമുകൾ ഉൾപ്പെടെ 51 ലക്ഷ്വറി മുറികൾ ആളുകൾക്ക് താമസിക്കുന്നതിനായി ഒരുക്കിയിരിക്കുന്നു.