Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗോകുലം പാർക്ക് മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു

12:03 PM Jan 04, 2024 IST | Veekshanam
Advertisement

ഗുരുവായൂർ ;ശ്രീ ഗോകുലം ഗ്രൂപ്പ്‌ ഓഫ് ഹോട്ടൽസിന്റെ ഏറ്റവും പുതിയ സംരംഭമായ ഗോകുലം പാർക്ക് ഗുരുവായൂരിൽ പ്രവർത്തനം തുടങ്ങി. ഗ്രൂപ്പിന്റെ ഇരുപതാമത്തെ ഹോട്ടലായ ഗോകുലം പാർക്കിൻ്റെ ഉദ്ഘാടനം പ്രൌഡ ഗംഭീരമായി നടന്ന ചടങ്ങിൽ പൊതുമരാമത്ത് & ടൂറിസം മന്ത്രി പി.എ. മൊഹമ്മദ്‌ റിയാസ് നിർവ്വഹിച്ചു.. എൻ.കെ. അക്ബർ എം എൽ എ അദ്ധ്യക്ഷനായി. ഗോകുലം ഗ്രൂപ്പ്‌ ചെയർമാൻ ഗോകുലം ഗോപാലൻ, മാനേജിംഗ് ഡയറക്ടർ ബൈജു ഗോപാലൻ, ടി.എൻ.പ്രതാപൻ എം.പി, നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, മമ്മിയൂർ ദേവസ്വം ചെയർമാൻ, ജി.കെ.പ്രകാശ്, ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് . ശ്രീകണ്ഠൻ നായർ ,വാർഡ് കൗൺസിലർ വി.കെ സുജിത് തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു . കോർപ്പറേറ്റ് ജനറൽ മാനേജർ ജയറാം രാജൻ സ്വാഗതവും ജനറൽ മാനേജർ പ്രവീൺ വാര്യർ നന്ദിയും പറഞ്ഞു. ഗോകുലം ഗ്രൂപ്പിന്റെ ഗുരുവായൂരിലെ നാലാമത്തെ ഹോട്ടൽ കൂടിയാണ് ഗോകുലം പാർക്ക്‌.എല്ലാ ആധുനിക സൗകര്യങ്ങളോടെയും ഒരുക്കിയിട്ടുള്ള ഗോകുലം പാർക്ക് ഫോർസ്റ്റാർ കാറ്റഗറിയിലാണ് പ്രവർത്തിക്കുക.ഒരു ലക്ഷത്തി ഇരുപതിനായിരം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഗോകുലം പാർക്ക്, വലിയ വിവാഹങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ആഘോഷങ്ങളും നടത്താൻ തക്ക സൗകര്യത്തിലാണ് ഒരുക്കിയിട്ടുള്ളത്.അണ്ടർഗ്രൗണ്ട് പാർക്കിംഗിൽ രണ്ടുനിലകളിലായി 100 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. അത്യാഡംബരപൂർവം സജ്ജീകരിച്ചിരിക്കുന്ന ബാക്വറ്റ് ഹാൾ,ഗോകുലം പാർക്കിന്റെ ഏറ്റവും വലിയ സവിശേഷതയാണ്.വെജിറ്റേറിയൻ ,നോൺ വെജിറ്റേറിയൻ റെസ്റ്റോറന്റും ഓപ്പൺ ഏരിയ റസ്റ്റോറന്റും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.. സ്യൂട്ട് റൂമുകൾ ഉൾപ്പെടെ 51 ലക്ഷ്വറി മുറികൾ ആളുകൾക്ക് താമസിക്കുന്നതിനായി ഒരുക്കിയിരിക്കുന്നു.

Advertisement

Advertisement
Next Article