അവിനാഷ് സാംബ്ലെക്കും തജീന്ദര്‍പാലിനും സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് മെഡല്‍ പട്ടികയില്‍ മുന്നേറി ഇന്ത്യ
06:32 PM Oct 01, 2023 IST | Veekshanam
Advertisement
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് മെഡല്‍ പട്ടികയില്‍ മുന്നേറി ഇന്ത്യ. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 3000 മീറ്റർ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് സാംബ്ലെക്ക് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 8.19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അവിനാഷ് സാംബ്ലെ സ്വര്‍ണം നേടിയത്. ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിംഗ് ടൂറും ഇന്ത്യക്കായി സ്വര്‍ണം നേടി. 20.36 മീറ്റര്‍ ദൂരം താണ്ടിയാണ് തജീന്ദര്‍പാല്‍ സിംഗ് സ്വര്‍ണം നേടിയത്.
Advertisement
ഇതോടെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 14 ആയി. 16 വെള്ളി, 16 വെങ്കലം ഉള്‍പ്പെടെ 45 മെഡലുകളുമായാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്