Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വര്‍ണവില മുന്നോട്ട്; പവന് 56960 രൂപ

12:27 PM Oct 04, 2024 IST | Online Desk
Advertisement

സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 7120 രൂപയും പവന് 80 രൂപ വര്‍ദ്ധിച്ച് 56960 രുപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും സര്‍വകാല റെക്കോഡുമാണിത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഉയരുന്നത്. മൂന്ന് ദിവസത്തിനിടെ 560 രൂപയാണ് പവന്‍ വില വര്‍ദ്ധിച്ചിരിക്കുന്നത്.

Advertisement

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത് മുതല്‍ കുതിപ്പിലാണ് സ്വര്‍ണ വില കൂടാതെ പശ്ചിമേഷ്യയില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വന്‍കിട നിക്ഷേപകര്‍ കൂടുതല്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതാണ് വിലവര്‍ദ്ധനക്ക് കാരണം. 18 കാരറ്റ് സ്വര്‍ണവിലയിലും ഇന്ന് വര്‍ദ്ധനവുണ്ട്. ഗ്രാമിന് 5 രൂപ കൂടി 5885 എന്ന നിരക്കിലെത്തി. അതെസമയം മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വെള്ളി വില ഇന്ന് രണ്ട് രൂപ കൂടി 100 രൂപയായി.

Tags :
Business
Advertisement
Next Article