സ്വര്‍ണവില സർവകാല റെക്കോർഡിൽ: പവന് 57,920 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. ഇന്ന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 7240 രൂപയും, പവന് 640 രൂപ വര്‍ധിച്ച് 57,920 രൂപയുമായാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതുവരെ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കും ചരിത്രത്തിലെ ഉയര്‍ന്ന സ്വർണ വിലയുമാണിത്.
ഇന്നലെ പവന്‍ 57,280 രൂപയിലെത്തി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു, എന്നാല്‍ ആ റെക്കോര്‍ഡ് ഇന്നുതന്നെ തകര്‍ന്നു. ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ പവന്‍ സ്വര്‍ണത്തിന് 56,400 രൂപയായിരുന്നു. ഇതുവരെ 18 ദിവസത്തിനിടെ പവന് 1520 രൂപയെന്ന വന്‍ വര്‍ധനയാണ് ഉണ്ടായത്.
സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപമായി കാണുന്നതും അതിലേക്ക് കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നു. 18 കാരറ്റ് സ്വര്‍ണ വിലയില്‍ ഇന്ന് 70 രൂപയുടെ വര്‍ധനയോടെ ഗ്രാമിന് 5,985 രൂപയായി. വെള്ളി വിലയും ഇന്നേക്ക് 2 രൂപ കൂടി 100 രൂപയായിലാണ് വ്യാപാരം.