സ്വർണവിലയ്ക്ക് ഇന്ന് ബ്രേക്ക്; 56,480 രൂപയിൽ തുടരുന്നു
11:56 AM Sep 26, 2024 IST | Online Desk
Advertisement
റെക്കോര്‍ഡുകള്‍ തകർത്ത് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 56,480 രൂപയാണ് വില. ഗ്രാമിന് 7060 രൂപയും. ആറ് ദിവസം നീണ്ടു നിന്ന കുതിപ്പിനു ശേഷമാണ് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാം വില 5,840 രൂപയില്‍ തുടരുന്നു. അതേസമയം വെള്ളി വില ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 99 രൂപയായി. കേരളത്തിലെ എക്കാലത്തെയും ഉയർന്ന വിലയായ ഈ നിരക്കിലേയ്ക്കെത്തിയത് ഇന്നലെയാണ്. ഇന്നലെ ഏഷ്യൻ വിപണി സമയത്ത് വീണ്ടും റെക്കോർഡ് തിരുത്തി 2694 ഡോളർ കുറിച്ച രാജ്യാന്തര സ്വർണവില 2680 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
Advertisement