സ്വര്‍ണവില 54,000 കടന്നു; ഇന്ന് കൂടിയത് 240 രൂപ
11:21 AM Jun 07, 2024 IST
|
Online Desk
Advertisement
സംസ്ഥാനത്ത് സ്വര്‍ണവില 54,000 കടന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 54,000 ആയി. സ്വര്‍ണം ഗ്രാമിന് 6760 രൂപയും പവന് 54080 രൂപയുമാണ് ഇന്നത്തെ വില. 880 രൂപയാണ് സ്വര്‍ണത്തിന് ഈ മാസം വര്‍ധിച്ചത്.
Advertisement
അതേസമയം 55,000 തൊട്ട സ്വര്‍ണവില കുറഞ്ഞത് ആഭരണം വാങ്ങാനായി കാത്തിരുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. നേരിയ കുറവിനുശേഷം തുടര്‍ച്ചയായ രണ്ടാം ദിവസവും വില കുതിക്കുകയാണ്. അടുത്ത രണ്ട് ദിവസം കൂടി വര്‍ധനവുണ്ടായാല്‍ വീണ്ടും 55000ത്തിലേക്കെത്തും. ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം കൂടുതല്‍പേര്‍ വാങ്ങുന്നുണ്ട്.
Next Article