മൂന്നാം ദിനവും സ്വര്‍ണവിലയില്‍ കുറവ്
11:42 AM Nov 05, 2024 IST | Online Desk
Advertisement
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7355 രൂപയും പവന് 120 രൂപ കുറഞ്ഞ് 58840 രൂപയുമായി. മൂന്ന് ദിവസം കൊണ്ട് 800 രൂപയാണ് പവന് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6065 രൂപയായി. വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് 1 രൂപ കുറഞ്ഞ് 102 രൂപയിലാണ് വ്യാപാരം. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപ കുറഞ്ഞിരുന്നു. നവംബർ ആരംഭത്തോടെ സ്വർണവില കുറവാണ്.
Advertisement