നാലാംനാളും മാറ്റമില്ലാതെ സ്വര്‍ണവില
കൊച്ചി: നാലാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,360 രൂപയാണ്. ഗ്രാമിന് 6670 രൂപ നല്‍കണം. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ 360 രൂപ കുറഞ്ഞശേഷം മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില.
കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. സെപ്റ്റംബർ 1 നാണ് ഈ വിലയിലേക്ക് സ്വർണം എത്തിയത്. രാജ്യാന്തര വില മാറ്റമില്ലാതെ തുടരുന്നതാണ് സംസ്ഥാനത്തെ വിലയിലും പ്രകടമാകുന്നത്. ഈ മാസം 17,18 തിയ്യതികളിൽ ചേരുന്ന യു.എസ് ഫെഡ് യോഗം ശേഷം സ്വർണ വിലയിലെ നീക്കം എങ്ങോട്ടാണെന്ന് അറിയാനാകുമെന്ന് വിദഗ്ധർ പറയുന്നു. വെള്ളി ഗ്രാമിന് 89 രൂപയാണ്.