മാറ്റമില്ലാതെ സ്വർണവില
11:37 AM Jun 19, 2024 IST | Online Desk
Advertisement
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. 52,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6620 രൂപ നൽകണം. പണിക്കൂലിയും നികുതിയും ചേർന്ന് വില വീണ്ടും ഉയരും. കഴിഞ്ഞ മാസം 20ന് സ്വർണവില 55,120 രൂപയായി ഉയർന്നിരുന്നു. നാലുദിവസത്തിനിടെ സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ ചെറിയ നഷ്ടത്തിലാണ് സ്വർണ വ്യാപാരം നടക്കുന്നത്.
Advertisement