മാറ്റമില്ലാതെ സ്വര്‍ണവില
12:17 PM Aug 29, 2024 IST
|
Online Desk
Beautifully crafted traditional Indian gold jewellery for women. The ornaments are known as bangles worn to hands and made up of 22 carat gold.
Advertisement
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,720 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6,715 ആണ്. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിലയിൽ സ്വര്‍ണവില നിലനിൽക്കുകയാണ്.
Advertisement
ഈ മാസം ആരംഭത്തിൽ സ്വര്‍ണവില 51,600 ആയിരുന്നു. 7-ാം തീയതി, വില 50,800 ആയി കുറഞ്ഞു, ഇത് മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായിരുന്നു. പിന്നീട്, സ്വര്‍ണവില ഉയരാൻ തുടങ്ങിയിട്ടുണ്ട്, 20 ദിവസത്തിനുള്ളിൽ ഏകദേശം 3,൦൦൦ രൂപ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 17-ന്, സ്വര്‍ണവില 55,000 ആയി ഉയർന്നിരുന്നു. കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ, സ്വര്‍ണവില കുറച്ചു ദിവസങ്ങളുടെ വ്യത്യാസത്തിൽ 4,500 രൂപയിലധികം താഴ്ന്നു. പിന്നീട് വില ഉയരുകയും ചെയ്തു.
Next Article