മാറ്റമില്ലാതെ സ്വര്‍ണവില
11:56 AM Oct 08, 2024 IST | Online Desk
Advertisement
റെക്കാര്‍ഡുകള്‍ സൃഷ്ടിച്ച് കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവില ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് പവന്‍ 56800 രൂപയില്‍ത്തന്നെ തുടരുകയാണ്. സ്വര്‍ണം ഗ്രാമിന് വില 7100 രൂപയും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് പൊന്നിന്റെ വില പുതിയ റെക്കാര്‍ഡിലെത്തിയിരുന്നത്. അതിനുശേഷം വിലകൂടിയിട്ടില്ല. അന്ന് പവന് 56960 രുപയായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വിലവ്യത്യാസമില്ല. ഗ്രാമിന് 5870 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ വെള്ളിവിലയില്‍ ഗ്രാമിന് രണ്ടുരൂപ കുറഞ്ഞു. ഗ്രാമിന് 98 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Advertisement