സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില
12:05 PM Aug 26, 2024 IST | Online Desk
Advertisement
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. ഗ്രാമിന് 6,695 രൂപയിലും പവന് 53,560 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണ വിലയും മാറ്റമില്ലാതെ ഗ്രാമിന് 5,540 രൂപയിൽ തുടരുന്നു. വെള്ളി നിരക്കുകളിലും മാറ്റമില്ല. ഗ്രാമിന് 93 രൂപയാണ് ഇന്നത്തെ വെള്ളി നിരക്ക്. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് ദൃശ്യമായത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് താഴ്ന്നത്. എന്നാൽ പിന്നീട് വില ഉയരത്തിലെത്തുന്നതാണ് കാണാൻ കഴിഞ്ഞത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്.
Advertisement