മാറ്റമില്ലാതെ സ്വര്‍ണവില; പവന് 53,080
11:19 AM Jul 03, 2024 IST | Online Desk
Advertisement
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,080 രൂപയിലെത്തി. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഗ്രാമിന് 10 രൂപ വർദ്ധിച്ച് 6,635 രൂപയും പവന് 80 രൂപ വർദ്ധിച്ച് 53,080 രൂപയിലും എത്തിയിരുന്നു. വെള്ളി ഗ്രാമിന് 50 പൈസ വർദ്ധിച്ച് 96 രൂപയും പവന് 4 രൂപ വർദ്ധിച്ച് 768 രൂപയുമാണ് . ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ' (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്.
Advertisement