മാറ്റമില്ലാതെ സ്വർണ വില
സംസ്ഥാനത്ത് മൂന്ന് ദിവസമായി ഗ്രാമിന് 6,570 രൂപയിലും പവന് 52,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ
കഴിഞ്ഞ ശനിയാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്. സംസ്ഥാനത്തെ വെള്ളിയുടെ വിലയിലും മാറ്റമില്ല. മൂന്നുദിവസമായി ഗ്രാമിന് 96 രൂപ നിരക്കിൽ വ്യാപാരം തുടരുന്നു.
വൻ ഇടിവിലാണ് ശനിയാഴ്ച സ്വർണ വില രേഖപ്പെടുത്തിയത്. ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് അന്ന് ഇടിഞ്ഞത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയും ഇടിവിൽ വ്യാപാരം നടക്കുന്നത്. ഇതിന് മുൻപ് 1,200 രൂപ വരെ കുറഞ്ഞിട്ടുണ്ട്.
രാജ്യാന്തര വിപണിയിൽ 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ സ്വർണ ശേഖരം വാങ്ങുന്നത് നിർത്തിവെച്ചു എന്ന വാർത്ത പുറത്തുവന്നതോടെ രാജ്യാന്തര സ്വർണവില 2.5% ൽ അധികം ഇടിഞ്ഞ് 2385 ഡോളറിൽ നിന്നും 2323 ഡോളറിലേക്ക് കുറഞ്ഞതാണ് വിലയിടിവിന് പിന്നിൽ. വില കുറഞ്ഞിരിക്കുന്ന സമയത്ത് സ്വർണം വാങ്ങുന്നതും ബുക്കിങ് ചെയ്യുന്നതും പ്രയോജനം ചെയ്യും.
വില വലിയ തോതിൽ കുറഞ്ഞതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കേരളത്തിലെ റീടെയിൽ വിൽപന ഉയർന്നതായി വ്യാപാരികൾ പ്രതികരിച്ചു. അതേസമയം നിലവിൽ വിലകുറഞ്ഞിരിക്കുന്നു എങ്കിലും രാജ്യാന്തര വിപണിയുടെ ചലനങ്ങൾക്ക് അനുസരിച്ച് വിലയിൽ മാറ്റം വരും.