ഉയരങ്ങളിലേക്ക് സ്വർണവില
11:25 AM Sep 16, 2024 IST | Online Desk
Advertisement
സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണവില. ഗ്രാമിന് 15 രൂപ വർധിച്ച് 6,880 രൂപയിലെത്തി. പവന് 120 കൂടി 55,040 രൂപയിലെത്തി. റെക്കോർഡ് ഉയരത്തിലേക്കാണ് സ്വർണവില കുതിക്കുന്നത്. കഴിഞ്ഞ മേയ് 20ന് വർധിച്ച, പവന് 55,120 രൂപയാണ് കേരളത്തില്‍ റെക്കോഡ്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,700 രൂപയായി. വെള്ളി വിലയും മുന്നേറ്റം തുടരുന്നു. ഗ്രാം വില ഒരു രൂപ വര്‍ധിച്ച് 96 രൂപയിലെത്തി.
മേയ് 20ന് ശേഷം ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറഞ്ഞിരുന്നു. ഇത് രാജ്യത്ത് സ്വര്‍ണ വിലയില്‍ കാര്യമായി കുറവ് ഉണ്ടാക്കിയിരുന്നു. അന്താരാഷ്ട്ര വില ഉയര്‍ന്നതോടെ സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡ് തകര്‍ത്ത് മുന്നേറുകയാണ്. ഈ നില തുടര്‍ന്നാല്‍ അടുത്ത ദിവസങ്ങളില്‍ പഴയ റെക്കോർഡിനെ മറികടക്കും.
Advertisement