Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വർണവില സർവകാല റെക്കോർഡിൽ

12:01 PM Apr 03, 2024 IST | ലേഖകന്‍
Advertisement
Advertisement

സംസ്ഥാനത്ത് സ്വർണവിലയുടെ കുതിപ്പ് തുടർന്നുകൊണ്ടിരിക്കുന്നു. ഇന്നും റെക്കോർഡിട്ടു സ്വർണവില. ഇതോടെ ഈ മാസം തന്നെ ഇത് രണ്ടാം തവണയാണ് സ്വർണവില റെക്കോർഡ് സൃഷ്ടിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 75 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6410 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 600 രൂപ വർധിച്ച് 51280 രൂപയിലെത്തി. ഇതിന് മുൻപ് ഏപ്രിൽ ഒന്നിനാണ് സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 6,360 രൂപയായിരുന്നു സ്വർണവില.

അന്താരാഷ്ട്ര സ്വർണ്ണവില 2285 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ലും ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായിട്ടുണ്ട്. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 56,000 രൂപ നൽകേണ്ടിവരും. അന്താരാഷ്ട്ര സ്വർണ്ണവില കയറ്റം ഈ നില തുടർന്നാൽ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് കാണുന്നത്.

Tags :
Businesskerala
Advertisement
Next Article